Breaking News

പുതിയ ഓഫറുമായി റേവ

00201_562877ബാംഗ്ലൂര്‍ : മഹീന്ദ്ര റേവ ഇലക്ട്രിക് കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് പരിഷ്‌കരിച്ച കാര്‍ കമ്പനി വിപണിയിലെത്തിച്ചു. കാര്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് റീചാര്‍ജ ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പനി ഓഫര്‍. അഞ്ച് വര്‍ഷത്തേക്ക് മാസം 2599 രൂപ നല്‍കിയാല്‍ 50,000 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനുള്ള റീചാര്‍ജ് സൗകര്യം കമ്പനി നല്‍കും.

ബാറ്ററിക്ക് പൂര്‍ണമായും ഗ്യാരണ്ടി നല്‍കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ബാംഗ്ലൂരില്‍ റേവ ഇലക്ട്രിക് കാറിന്റെ വില 4.99 ലക്ഷമാണ്. അഞ്ച് മണിക്കൂര്‍ ചാര്‍ജുചെയ്താല്‍ 100 കിലോമീറ്റര്‍ യാത്രചെയ്യാന്‍ കഴിയും. ഒരു മണിക്കൂര്‍ ചാര്‍ജുചെയ്താല്‍ 20 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന തരത്തിലാണ് കാറിന്റെ രൂപകല്‍പ്പന.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!