Breaking News

നെയ്യ് മത്തി വറുത്തത്

Mathi Varuthathuനെയ്യ് മത്തി വറുത്തത്
By:- Sherin mathew

മത്തി – 1 കിലോ വെട്ടി തേച്ചു കഴുകി വൃത്തിയാക്കി വരഞ്ഞു എടുത്തത്‌
ഇഞ്ചി – 1 കഷണം,
വെളുത്തുള്ളി – 6 അല്ലി,
4 കറിവേപ്പില ഇത്രയും അരച്ചെടുക്കുക
(ഇഞ്ചി വെളുത്തുള്ളി അരച്ച ശേഷം അവസാനം കറിവേപ്പില ചേർത്ത് ചട്ണി ജാറിൽ ഒന്ന് കറക്കി എടുക്കുക. ഇല അരഞ്ഞാൽ പച്ചില അരഞ്ഞ ചുവ വരും).

ഇനി ഇതിലേക്ക് 1/4 ടി സ്പൂണ്‍ മഞ്ഞൾ പൊടി,
1 ടേബിൾ സ്പൂണ്‍ മുളകുപൊടി
1 / 2 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി (ക്രഷ്ഡ് – തരുതരുപ്പായി പൊടിച്ചത്),
1/ 4 ടി സ്പൂണ്‍ ഉലുവ പൊടി ആവശ്യത്തിനു ഉപ്പു ഇവ ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുത്തു വരഞ്ഞ് വച്ച മീനിൽ തേച്ചു പിടിപ്പിച്ചു 20 മിനിറ്റ് മാറ്റിവെക്കുക.

ശേഷം സ്റ്റൊവ്വിൽ പാൻ വെച്ച് മീൻ നിരത്തി എണ്ണ ഒഴിച്ച് രണ്ടു വശവും വറത്തു മൂപ്പിച്ചു കോരുക.

ശ്രദ്ധിക്കുക

നെയ്യ് മത്തി ആയതിനാൽ വറുക്കുമ്പോൾ എന്നയിലേക്ക് നെയ്യ് കിനിഞ്ഞു ഇറങ്ങും. അത് കൊണ്ട് ആദ്യം അല്പം മാത്രം എണ്ണ (വെളിച്ചെണ്ണ ഉത്തമം) ആദ്യ വശം മൂപ്പിച്ചു തിരിച്ചിട്ട ശേഷം വീണ്ടും എണ്ണ ഒഴിച്ച് മറ്റേ വശം മൊരിക്കണം. ഇങ്ങനെ ചെയ്താൽ മത്തിയുടെ നെയ്യ് ചുവയും മണവും കുറക്കാൻ പറ്റും. വെളിച്ചെണ്ണയിൽ കുരുമുളക് മൂത്ത മണം മുന്നില് നില്ക്കും.

കറിവേപ്പിലയും മീനിന്റെ നെയ്‌ മണം മാറ്റാൻ സഹായിക്കും. വേപ്പില ഇടുന്നെങ്കിൽ, മീൻ നിരത്തുന്നതിനു മുന്നേ തന്നെ പാനിൽ ഇല ഇട്ടതിനു മേലെ മീൻ നിരത്തുക.

മീൻ വറുത്തു കഴിഞ്ഞു പാനിൽ നിന്നും അധികമുള്ള നെയ്‌ ചേര്ന്ന എണ്ണ ഊറ്റി കളഞ്ഞു ചെറിയ തീയിൽ ഒന്നുകൂടി 1 ടി സ്പൂണ്‍ വെളിച്ചെണ്ണ തൂവി മീൻ മൂപ്പിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!