Breaking News

ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു.

KDA ALPS Alathurകൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തില്‍ ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു. കൊയ്‌തൊഴിഞ്ഞ സ്‌കൂള്‍ പറമ്പിലെ പാടത്ത് വിത്തിറക്കിയ ശൈത്യകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്‌ളവര്‍, വഴുതന എന്നിവയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പുത്സവം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവ വിളഞ്ഞ് നില്‍ക്കുന്ന മനോഹരമായ കാഴ്ചക്ക് ആധാരം വിദ്യാലയത്തിലെ കുട്ടികളുടെ നിരന്തരപ്രയത്‌നമാണ്.

രാവിലേയും വൈകീട്ടും പറപ്പൂക്കര കൃഷിഭവനില്‍ നിന്നും ലഭിച്ച സ്‌പ്രേയര്‍ പാത്രങ്ങളില്‍ പച്ചക്കറികള്‍ നനയ്ക്കുന്നത് കുട്ടികളാണ്. ചാണകവും വെണ്ണീറും മാത്രമാണ് വളമായി ഉപയോഗിച്ചത്. സ്‌കൂള്‍ പി.ടി.എ., രക്ഷിതാക്കള്‍, പറപ്പൂക്കര കൃഷിഭവന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവരും പലഘട്ടങ്ങളില്‍ സഹായഹസ്തവുമായി എത്തി. വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. ലാലു അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഉമേഷ് കൃഷ്ണന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന നന്ദിയും രേഖപ്പെടുത്തി. പി.ടി.എ. വൈസ് പ്രസിഡന്റ് പി.കെ. സുധന്‍, മാതൃസംഘം പ്രസിഡന്റ് സിന്ധു ശരവണന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!