Breaking News

കൃഷിയിടങ്ങളിൽ ജലക്ഷാമം ; പദ്ധതികൾ നോക്കുകുത്തികൾ.

Chirakkazhaകൊടകര : കാർഷികമേഖലയായ കൊടകരയിൽ ജലക്ഷാമംമൂലം വിളകൾ ഉനക്ക് ഭീഷണിയിലായിത്തുടങ്ങി. ജലസേചനത്തിന് വെള്ളമില്ലാതെ കർഷകർ ദുരന്തമാനുഭവിക്കുമ്പോൾ പഞ്ചായത്തിലെ ലിഫ്റ്റ്‌ ഇറിഗെഷൻ പദ്ധതികൾ നോക്കുകുതികളാവുകയാണ്. വറ്റാത്ത ജലസ്രോതസ്സുകളും അനുബന്തസംവിധാനങ്ങളും ഉണ്ടെങ്കിലും പദ്ധതികൾ പ്രയോജനപ്പെടുത്താത്തത് പ്രതിഷെധത്തിനിടയാക്കുന്നു.

തെശ്ശേരി കനകമല റോഡിനോട് ചേർന്നുള്ള ചിറക്കഴ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടു പ്രവർത്തിപ്പിച്ചിട്ടില്ല. കൃഷിഭൂമികളിലേക്ക് ജലസേചന സൗകര്യം ഒരുക്കുന്നതിന് 2009ൽ പൂർത്തിയാക്കിയ പദ്ധതി അധികൃത അനാസ്ഥമൂലം ഇന്നും നിശ്ചലമാണ്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പത്തുലക്ഷത്തിലേറെ തുക ചെലവിട്ടാണ് പദ്ധതിക്ക് അനുബന്ധ സംവിധനമോരുക്കിയത്.

കെട്ടി സംരക്ഷിച്ച ജല സമൃദമായ കുളവും മോട്ടോർ സ്ഥാപിച്ച പമ്പ്‌ ഹൗസും ഇപ്പോൾ നോക്കുകുതികളാണ്. 40 എച്.പി യുടെ മോട്ടോർ ആണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. പണികൾ പൂർത്തിയാക്കി ഒരു തവണ പമ്പിങ്ങ് ചെയ്തു. എന്നാൽ ജലവിതരണത്തിനുള്ള ദൂരം കണക്കാക്കിയത്തിലെ അപാകവും മോട്ടോർ സ്ഥപിച്ചതിലെ അശാസ്ത്രിയതയും മൂലം പമ്പിങ്ങ് തുടരാൻ കഴിഞ്ഞില്ല. ആസൂത്രണത്തിലുണ്ടായ പിഴവുകളാണ് പദ്ധതി പ്രയോജനപ്പെടുത്താൻ വൈകിച്ചതെന്ന് പഞ്ചായത്തംഗം ഷിബു വർഗീസ് പറഞ്ഞു.

ഇവ പരിഹരിച്ചെങ്കിലും പമ്പ്‌ ഹൌസിലേക്ക് എടുത്ത വൈദ്യുതിയുടെ അമിത ചാർജ് ഭയന്നാണ് ഇപ്പോൾ പമ്പിങ്ങ് ആരംഭിക്കാത്തത്. ഇപ്പോഴത്തെ താരിഫിൽ മോട്ടോർ പ്രവർത്തിപ്പിച്ചാൽ ഭീമമായ തുക ബാധ്യതയുണ്ടാകുമെന്നതിനാൽ കണക്ഷൻ സൗജന്യമായി അനുവദിച്ചു കിട്ടിയില്ലെങ്കിൽ പമ്പിങ്ങ് സുഗമമായി തുടരാനകാത്ത സ്ഥിതിയകുമെന്നും വൈകാതെ ഇതു ലഭ്യമാകുമെന്നും ഷിബു വർഗീസ് പറഞ്ഞു. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!