Breaking News

St. Joseph Forane Church, Kodakara.

St.Joseph's Forane Church KodakaraIn the serene township of Kodakara, St. Joseph’s Forane Church, stands as a true symbol of catholic faith, grandeur and majesty. In the early 1950’s there were just below 100 catholic families at Kodakara. In order to gather together according to their religious faith, the Christians built a humble shed known as ‘palli – school’ at Kodakara. It is from here that every year the believers held a procession to the church at Perambra. Then the catholics realized the need for their own church at Kodakara for worship and various religious ceremonies. there were just below 200 families in Kodakara when it was declared as a parish in 1970. Now it can proudly proclaim a membership of nearly 947 families.

എ.ഡി.52 ല്‍ സെന്റ് തോമാസില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച ആദിമ ക്രൈസ്‌തവരുടെ പിന്‍ ഗാ‍മികളില്‍ ചിലര്‍ കൊടകരയിലും എത്തിചേര്‍ന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആരംഭത്തില്‍ 100 താഴെ മാത്രം ക്രൈസ്‌തവകുടുംബങ്ങളായിരുന്നു കൊടകരയില്‍ ഉണ്ടായിരുന്നത്.  1955 ല്‍ റോമന്‍ കത്തോലിക്ക സമുദായം എന്ന സ്ഥപനം കൊടകരയില്‍ നെല്ലിശ്ശേരി ചെതലന്‍ കുഞ്ഞുവറീത് എന്നയാളുടെ  (സേട്ടു അപ്പാപ്പന്‍) കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ നേത്യത്തത്തിലായിരുന്നു അമ്പ് പ്രദക്ഷിണം പേരമ്പ്ര പള്ളിയിലേക്കു പോയിരുന്നത്. കൊടകരയില്‍ ഒരു ദേവലയം നിര്‍മ്മിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനം ആരംഭിച്ചിരുന്ന റോമന്‍ കത്തോലിക്ക സമുദായം 1 ഏക്കര്‍ 50 സെന്റ് സ്ഥലം പള്ളിക്കായി സംഘടിപ്പിച്ചു. 8-10-1960 ല്‍ ദേവാലയനിര്‍മ്മാണത്തിനു അനുമതി ലഭിച്ചു. റോമന്‍ കത്തോലിക്ക സമുദായത്തിന്റെ പേരിലായിരുന്ന സ്ഥലം കൊടകര പള്ളിയുടെ പേരില്‍ തീറെഴുതി കൊടുത്തു. 07-01-1964 ല്‍ പുതിയ ദേവലയത്തിന്റെ ആശീര്‍വ്വാദ കര്‍മ്മം റവ: ഡോ. ജോര്‍ജ്ജ് ആലപ്പാട്ട് പിതാവ് നിര്‍വ്വഹിച്ചു. 200 ല്‍ താഴെ മാത്രം കുടുംബങ്ങളുള്ള കൊടകര പള്ളി 1970 മെയ് രണ്ടാം തിയ്യതി ഇടവക പള്ളിയായി ഉയര്‍ത്തപ്പെട്ടു.  കാലക്രമേണെ കൊടകര ഇടവകയിലെ ക്രൈസ്‌തവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

ബലിയര്‍പ്പിക്കാ‍ന്‍ ദേവലയത്തില്‍ എത്തിചേരുന്നവര്‍ക്ക് സ്ഥലപരിമിധിയാല്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍   കാരണം   നിലവിലുള്ള   ദേവലയം  പുതുക്കിപണിയണമെന്ന ആശയത്തിനു പിന്തുണ വര്‍ദ്ധിച്ചുവന്നു. 1995 ജുലൈ 17 നു വികാരിയായി ചാര്‍ജ്ജെടുത്ത ഫാ. പയസ് ചിറപ്പണത്ത്  ദേവലയ പുനര്‍നിര്‍മ്മാണത്തിനു തുടക്കം കുറിച്ചു. 1998  മെയ് 20 ന് ഇരിഞ്ഞാലക്കുട രൂപത  മെത്രാന്‍ ജെയിംസ് പഴയാറ്റില്‍ തിരുമേനി പുനര്‍നിര്‍മ്മിച്ച ദേവലയത്തിന്റെ ആശീര്‍വ്വാദ കര്‍മ്മം നിര്‍വ്വഹിച്ചു.  കൊടകരയടക്കം 16  ഇടവകകളെ ചേര്‍ത്ത് കൊടകര ഇടവക പള്ളിയെ 10-09-2002 ല്‍ ഫൊറൊനനായി ഉയര്‍ത്തുകയുണ്ടായി. ഇരിഞ്ഞാലക്കുട രൂപതയിലെ  പത്താമത്തെ ഫൊറൊനയാണ് കൊടകര.

Website : www.stjosephforanechurchkodakara.com

Address : St.Joseph’s Forane Church Kodakara, Pin code-680684
Thrissur,Kerala
Phone Number-04802720421 Office-0480262250

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!