Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി വനിതകള്‍ക്കുള്ള വിവാഹ ധനസഹായം വിതരണം ചെയ്തു.

IMG_0032മറ്റത്തൂര് : മറ്റത്തൂര് ഗ്രാമപഞ്ചായത്തിലെ പട്ടിക ജാതി വനിതകള്ക്കുള്ള 12-ാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായ വിവാഹ ധനസഹായം വിതരണം ചെയ്തു. 2013-14 സാമ്പത്തിക വര്ഷത്തെ പദ്ധതിയിലൂടെ 25 കുടുംബങ്ങള്ക്കുള്ള 50000/- രൂപ വീതം നല്കി. ഈ പദ്ധതിയില് 1250000/- രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ വിതരണോദ്ഘാടനം മറ്റത്തൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന് നിര്വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര് പേഴ്സന് ഷീല തിലകന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.എസ്.സുബീഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി തോമാസ്, എ.കെ. പുഷ്പാകരന് , കെ.ആര് . ഔസേപ്പ്, ശിവരാമന് പോതയില് , നിര്വഹണ ഉദ്ദ്യോഗസ്ഥ ഐ.സി.ഡി.എസ് സൂപ്പര്വൈസര് പി.ആര്.സതി എിവര് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!