Breaking News

കരളിനെ രക്ഷിക്കാന്‍, ക്യാന്‍സറിനെ അകറ്റാന്‍ കാപ്പി.

costacoffeeഇറ്റലി: ഒരു ദിവസം മൂന്നു കപ്പ് കാപ്പി വരെ കുടിച്ചാല്‍ കരളിലുണ്ടാകുന്ന അര്‍ബുധ രോഗത്തെ (ഹെപ്പാറ്റോസെല്ലുലാര്‍ കാര്‍സിനോമ, എച്ച്‌സിസി) 50 ശതമാനം അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. ഇറ്റലിക്കാരനായ ഡോ. കാര്‍ലോ ലാ വെക്ഹിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ക്ലിനിക്കല്‍ ഗ്യാസ്‌ട്രോയെന്ററോളജി ആന്‍ഡ് ഹെപ്പറ്റോളജി എന്ന വൈദ്യശാസ്ത്ര ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് കാപ്പി കുടിക്കുന്നവരില്‍ 40 ശതമാനം എച്ച്‌സിസി സാധ്യത കുറവാണെന്ന് പഠനത്തില്‍ പറയുന്നു.കരള്‍ അര്‍ബുദത്തിലെ വില്ലന്മാരുടെ ഗണത്തില്‍പ്പെടുന്ന ഹെപാറ്റോസെല്ലുലാര്‍ കാര്‍സിനോമയെ പ്രതിരോധിക്കാനാണ് കാപ്പി ഏറ്റവും പ്രയോജനപ്പെടുക. കാപ്പി കുടിച്ചാല്‍ 50 ശതമാനം വരെ ഈ രോഗത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും. എച്ച്‌സിസി രോഗത്തിന് കാരണമാകുന്ന ഒന്നാണ് പ്രമേഹം.ഒരു ദിവസം കൃത്യമായ ഇടവേളകളില്‍ മൂന്നു കപ്പ് കാപ്പി കുടിച്ചാല്‍ പ്രമേഹത്തിന്റെ വ്യാപ്തി ഒരളവ് വരെ കുറയ്ക്കാന്‍ സാധിക്കും.

അതോടൊപ്പം തന്നെ കരളില്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമ്‌സിനെ കാപ്പി ബലപ്പെടുത്തുന്നു. ഇത് കരളിന് കൂടുതല്‍ ശക്തി പകരുകയും ക്യാന്‍സറിനെ 50 ശതമാനം വരെ അകറ്റി നിര്‍ത്തുകയും ചെയ്യും. ക്യാന്‍സറിന് പുറമെ ലിവര്‍ സിറോസിസിനെ തടയുന്നതിനും കാപ്പി ഉപകാരപ്പെടും എന്നും തന്റെ റിസര്‍ച്ച് പേപ്പറില്‍ ഡോ. കാര്‍ലോ രേഖപ്പെടുത്തിയിട്ടുണ്ട്.കരളിന് അര്‍ബുധം ബാധിച്ച 3200 ഓളം രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സംഘം പഠനം നടത്തി. അതോടൊപ്പം തന്നെ 1996 മുതല്‍ 2012 വരെ കാപ്പിയെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ ലേഖനങ്ങളും ഗവേഷണസംഘം പഠന വിധേയമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്ന ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നതാണ് കരളിലെ അര്‍ബുദം. ജീവിത രീതിയില്‍ വരുത്തുന്ന ക്രമീകരണങ്ങളിലൂടെ ക്യാന്‍സറുകള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താമെന്ന് മെഡിക്കല്‍ വിഭാഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!