Breaking News

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍.

14tval-rain2_jpg_124296fമഴക്കാലം തുടങ്ങിയതോടെ റോഡില്‍ അപകടങ്ങളും പെരുകി. ചെറിയ തട്ടുമുട്ടുകള്‍ മുതല്‍ വലിയ അപകടങ്ങള്‍ വരെ മഴയത്തു സംഭവിക്കാറുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍:

  • മഴക്കാലമായതോടെ റോഡുകളില്‍ വഴുക്കല്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അമിതവേഗത്തില്‍ വാഹനമോടിക്കാതിരിക്കുക. കഴിവതും ലോ ഗിയറില്‍ തന്നെ വാഹനമോടിക്കുക.
  • മഞ്ഞും മഴയും ഉള്ള സമയങ്ങളില്‍ പാര്‍ക്ക് ലൈറ്റ്, ഹെഡ്ലൈറ്റ് എന്നിവ പ്രവര്‍ത്തിപ്പിച്ചു വാഹനമോടിക്കുക. ഇരുചക്രവാഹനങ്ങള്‍ നിര്‍ബന്ധമായും ഹെഡ്ലൈറ്റുകള്‍ പ്രകാശിപ്പിച്ചുകൊണ്ടു ഡ്രവ് ചെ‡ാന്‍ ശ്രദ്ധിക്കുക.
  • മഞ്ഞലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു വാഹനമോടിക്കരുത്. ഇത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളിലെ ഡ്രവര്‍മാര്‍ക്കു വാഹനമോടിക്കുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിക്കും.
  • യാത്ര പുറപ്പെടുന്നതിനു മുന്‍പു വാഹനത്തിന്റെ വൈപ്പര്‍, ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണോ എന്നു പരിശോധിക്കണം. തേയ്മാനം സംഭവിച്ച ടയറുകളാണു വാഹനത്തില്‍ ഉള്ളതെങ്കില്‍ നിര്‍ബന്ധമായും മാറ്റി പുതിയവ ഉപയോഗിക്കണം. മഴക്കാലത്തു റോഡില്‍ വഴുക്കലും നനവും ഉള്ളപ്പോള്‍ തേയ്മാനം സംഭവിച്ച ടയറുകളാണെങ്കില്‍ ബ്രക്ക് ചെ‡ുമ്പോള്‍ വാഹനം റോഡില്‍ തെന്നിമാറാന്‍ സാധ്യതയുണ്ട്.
  • റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. വെള്ളക്കെട്ടില്‍ വാഹനത്തിന്റെ ടയര്‍ ഇറങ്ങിയശേഷം യാത്ര തുടരുമ്പോള്‍ ബ്രക്കിന്റെ കാര്യക്ഷമത പരിശോധിക്കുക. ബ്രക്ക് ഡ്രമ്മിനുള്ളില്‍ വെള്ളം തങ്ങിനില്‍ക്കുന്നതു ബ്രക്കിന്റെ കാര്യക്ഷമത കുറയ്ക്കും.
  • രാത്രികാല യാത്രകളില്‍ മഞ്ഞുള്ളപ്പോള്‍ റോഡ് കൃത്യമായി കാണാനും വാഹനമോടിക്കാനും ഡ്രവര്‍ക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. റോഡിന്റെ മധ്യത്തിലുള്ള വെള്ളവരകള്‍ ശ്രദ്ധിച്ചു വാഹനമോടിച്ചാല്‍ റോഡിനെ സംബന്ധിച്ചു വ്യക്തമായ ധാരണ ഡ്രവര്‍ക്കു ലഭിക്കും.
  • മഴയത്തു രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണു നല്ലത്.
  • ഹൈവേയില്‍ വേഗത്തില്‍ യാത്ര ചെ‡ുന്ന വാഹനങ്ങള്‍ മഴയത്തു റോഡില്‍നിന്നു തെന്നാനും വാഹനം ചവിട്ടി നിര്‍ത്താനുള്ള ശ്രമം പരാജയപ്പെടാനും സാധ്യതയുണ്ടെന്ന് ഓര്‍മിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!