Breaking News

ക്രഷര്‍യൂണീറ്റിനെതിരെ പ്രതിഷേധറാലിയും ധര്‍ണയും നടത്തി.

news-kunjali-mattathurകൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നുമുറി കുഞ്ഞാലിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്രഷര്‍യൂണീറ്റിനെതിരെ ജനകീയസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലിയും ധര്‍ണയും നടത്തി. പല തവണ പരാതിനല്‍കിയിട്ടും ക്രഷര്‍യൂണിറ്റിനെതിരെ നടപടിയെടുക്കാത്ത പഞ്ചായത്ത്‌ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാര്‍ കുഞ്ഞാലിപ്പാറയില്‍ നിന്നും പ്രകടനമായെത്തി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തോഫീസിഌമുമ്പില്‍ ധര്‍ണയും നടത്തിയത്‌.ജനകീയസമിതിഭാരവാഹികളായ രാജ്‌കുമാര്‍. രഘുനാഥ്‌, രഞ്‌ജിത്ത്‌ വട്ടപ്പറമ്പില്‍, ഷൈജുകാട്ടുങ്ങല്‍, സി.മുരളീധരന്‍, ഉള്ളാട്ടിപ്പറമ്പില്‍ മല്ലിക എന്നിവര്‍ നേതൃത്വം നല്‍കി. മറ്റത്തൂര്‍ പഞ്ചായത്തോഫീസഌമുമ്പില്‍ നടന്ന ധര്‍ണ്‌ ജില്ലാപഞ്ചായത്തംഗം ജെയ്‌മോന്‍ താക്കോല്‍ക്കാരന്‍ ഉദ്‌ഘാടനം ചെയ്‌തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.മോഹന്‍ദാസ്‌, പി.വി.പൗലോസ്‌, പഞ്ചായത്ത്‌ വൈസ്‌പ്രസിഡണ്ട്‌ സി.കെ.ഗോപിനാഥ്‌, സി.ജി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Article 1,
Article 2.

കുഞ്ഞാലിപ്പാറ ക്വാറിക്കെതിരെ കുട്ടികളുടെ നാടകവും

കൊടകര:കുഞ്ഞാലിപ്പാറയിലെ കരിങ്കല്‍ ക്വാറിക്കെതിരെ പരിസരവാസികള്‍ നടത്തിയ ധര്‍ണയില്‍ കുട്ടികള്‍ അവതരിപ്പിച്ച നാടകം ശ്രദ്ദേയമായി. കുഞ്ഞാലിപ്പാറയിലേയും മൂന്നുമുറി ഒമ്പതുങ്ങല്‍ പ്രദേശങ്ങളിലേയും കുട്ടികളാണ്‌ അധികൃതരുടെ കണ്ണ്‌ തുറപ്പിക്കാന്‍ നാടകാവതരണവുമായി രംഗത്തെത്തിയത്‌.ക്വാറിഉടമയും കോടതിയും പരാതിക്കാരുമൊക്കെയായിരുന്നു നാടകത്തിലെ രംഗങ്ങള്‍. നവനീത്‌, മഹേശ്വരന്‍, ടോജില്‍, അമല്‍, ശ്രീകുമാര്‍, കൈലാസ്‌, ആദര്‍ശ്‌, അഭിമന്യു എന്നിവരാണ്‌ നാടകത്തില്‍ പങ്കെടുത്തത്‌. ജീവഌം പരിസ്ഥിതിക്കും ഭീഷണിയാകുന്ന കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ കോടതിയില്‍ ജഡ്‌ജി ഉത്തരവിടുന്നതും പകരം പ്രകൃതിയില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ക്വാറി ഉടമയോട്‌ നിര്‍ദേശിക്കുന്നതുമാണ്‌ പ്രമേയം.[divider]Kunjalipara bothKunjalipaara

 

 

Related posts

1 Comment

  1. Pingback: കുഞ്ഞാലിപ്പാറയിലെ ക്വാറിക്കെതിരെ കേരളത്തിലെ പ്രമുഖ ചാനലുകളും ആഞ്ഞടിക്കുന്നു. | Nammude Kodakara

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!