Breaking News

മലയാളിയോടാണ് അറബി മാനേജരുടെ കളി. . .

ഇന്ന് ഓഫിസിൽ ഉണ്ടായ രസകരമായ സംഭവം പറയാം.
അല്പം മുഖവുര
എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വളഞ്ഞ വഴിയിലുടെ അവതരിപ്പിക്കുന്ന കുർമ ബുധിക്കരനാണ് മാനേജർ. . എങ്ങനെങ്കിലും അവധി ദിനമായ സനിയാഴ്ച എന്നെ ജോലിക്ക് വരുത്തിക്കണം .അതാണ് ഉധേസ്യം .

സാലറി കൊടുക്കാനുള്ള പേപ്പർ തിരക്കിട്ട് റെഡി ആക്കുകയാണ്.

മാനേജർ : നിങ്ങൾ മറ്റു ജോലികൾ വേഗം ചെയ്ത് അവസാനിപ്പിക്ക്
സലരിയുടെ ജോലി സനിയാഴ്ച ചെയ്യാമല്ലോ

ഞാൻ (അരിസത്തോടെ ) ; സനിയാഴ്ച ഞാൻ വരില്ല

മാനേജർ : (ദേഷ്യത്തോടെ ) എന്റെ റൂമിലേക്ക്‌ വരൂ

ഞാൻ : (മനസ്സിൽ -വിചാരിച്ചു നിയന്ദ്രണം വിട്ടു പോകാതെ ശ്രദ്ധിക്കണം . ഒരു കള്ള പുഞ്ചിരിയുമയീ ,മാനേജർ അല്ലേ .പിണക്കാൻ പാടില്ലല്ലോ . വിനയത്തോടെ ) എന്താണ് സർ

മാനേജർ : വാതിൽ അടക്കു

ഞാൻ (മനസ്സിൽ ഫയറിംഗ് കിട്ടും എന്തായാലും ബഹുമാനത്തോടെ നില്ക്കാം ) ചില്ല് വാതിൽ വളരെ ശ്രദ്ധിച്ചു അടച്ചു വിനയപൂർവ്വം സാറിന്റെ മുൻപിൽ അറ്റൻഷൻ ആയി നിന്നു .

മാനേജർ ; (മുക്ക് ചുവനിട്ടുണ്ട് ) നിനക്ക് എന്നോട് ബഹുമാനം തീരെ കുറവാണു .ഹെഡ് ഓഫിസിലെ എന്നെകളും കുറഞ്ഞ രാങ്കിലുള്ളവരെ സർ എന്ന് വിളിക്കും .നിനകറിയാമോ , ഈ കമ്പനിയിലെ ഏറ്റവും വിദ്യാഭ്യാസം ഉള്ള മാസ്റ്റർ ദിഗ്രിക്കാരൻ ഞാൻ മാത്രമാണ് .എല്ലാവരും എന്നെ ബഹുമാനിക്കണം .

ഞാൻ ; ഞാൻ എന്തെങ്കിലും തെറ്റായി പെരുമാരിയിടില്ലലോ സർ

മാനേജർ :(ദേഷ്യത്തോടെ ) എന്നോട് സനിയാഴ്ച വരില്ല എന്ന് പറഞ്ഞില്ലെ ? ഇങ്ങനെ ആണോ ഒരു മനജരോട് പറയേണ്ടത് .

ഞാൻ: (ഭവ്യതയോടെ) എനിക്ക് മനസ്സിലകുനില്ല സർ

മാനേജർ : നിനകരിയമോ,എല്ലാവരും എന്നോട് സംസരികുമ്പോൾ ഭയമാണ് .നിനക്തില്ല . (വർധിച ദേഷ്യത്തോടെ ) എന്നോട് വരൻ പറ്റില്ല എന്നല്ല പറയേണ്ടത് മറിച് “ക്ഷമികണം സർ ,അത്യവസ്യകരണങ്ങൾ ഉള്ളതിനാൽ വരാൻ കഴിയില്ല “എന്നു പറയണം

(പിന്നെയും ദേഷ്യത്തോടെ ) നിനക്ക് മറ്റുള്ളവരെക്കാളും കുടുതൽ സ്വാതന്ത്ര്യം തന്നതാണ് ഇങ്ങനെ പറയുനത് .നിനോട് മറ്റുള്ളവരെക്കാളും നന്നായി ഞാൻ പെരുമാരുനുണ്ട് .മറ്റുള്ളവരെ വിരപ്പിക്കുമ്പോൾ നിന്നോട് മാത്രം അങ്ങനെ പെരുമാറാറില്ല …………..നിർത്താതെ തുടരുന്നു

ഞാൻ ;പറയാൻ അനുവതികുമോ സർ

മാനേജർ ; (ദേഷ്യത്തോടെ ) ഓക്കേ പറയ്‌

ഞാൻ : വിനയത്തോടെ , സാറിന് എന്നോടുള്ള പ്രത്യേക പരിഗണനക്ക് നന്ദി ഉണ്ട് . കുടാതെ സാറിനോട് വരാൻ പറ്റില്ല എന്ന് തുറന്നു പറഞ്ഞത് സര് എന്റെ വളരെ അടുത്ത വ്യക്തി അന്നെന് വിചാരിച്ചത് കൊണ്ടാണ് . ഇനി മേലാൽ ആവർത്തിക്കില്ല . ക്ഷമിക്കണം

മാനേജർ ;(ദേഷ്യം അല്പം കുറഞ്ഞു ) ഓക്കേ

ഞാൻ : പിന്നെ സര് ബഹുമാനം ഞാൻ അത് കൊടുത്തിട്ട് ലഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് .

മാനേജർ അത് കേട്ടപ്പോൾ കസേരയിൽ അൽപനേരം നോട്ടീസ് ബോര്ഡിലെ ചിത്രത്തിലേക്ക് നോക്കി ഇരുന്നു . ഈ സമയത്ത് ഞാൻ രക്ഷപ്പെട്ടു .

എന്റെ സീറ്റിൽ ഇരുന്നു സംഘർഷമായ മനസ്സുമായി ജോലി ചെയുക ആണ്

10 നിമിഷം കഴിഞ്ഞപ്പോൾ ഫോണ്‍ ബെല്ലടിക്കുന്നു . നോക്കിയപ്പോൾ ഞെട്ടി മനജരാണു . ഫോണ്‍ പേടിച്ചു എടുത്തു “എന്റെ റൂമിലേക്ക്‌ വരൂ ” പേടിച്ചു അടുത്ത പണി എന്ത് അനെനറിയാതെ അണെനരിയതെ ചെന്നു

മാനേജർ : ( രൈറ്റിങ്ങ് പാഡും പേനയും കൈയിൽ ഉണ്ട് ) ഹെഡ് ഒഫിസിലെകു ലെറ്റർ അയക്കണം .എങ്ങനെ പൊസറ്റിവ് ആയി എഴുതും . വേഗം പറയ്‌ . അല്ലെങ്കിൽ അവർ എന്നെ ഫയർ ചെയ്യും

പറഞ്ഞു കൊടുത്ത് ഇറങ്ങിവരുമ്പോൾ മനസ്സിൽ പറഞ്ഞു എനിക്ക് ബഹുമാനം കുടുനുണ്ട് …എന്നോട് തന്നെ ….

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!