[sg_popup id=”1″ event=”onload”][/sg_popup]കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡെങ്കിപ്പനി പ്രതിരോധ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തു. മുരിയാട് ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ ബി. സജീവ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ബി. ആരോമുണ്ണി അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, കെ.പി. ലിയോ, തങ്കച്ചന് പോള്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പെയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പരിസരം ശുചീകരിക്കുകയും ചെയ്തു.