Breaking News

‘വാര്‍ത്തായനം’ ഓഫീസ് ഉദ്ഘാടനവും ലോഗോപ്രകാശനവും

കൊടകര: മറ്റത്തൂര്‍,കൊടകര മേഖലകളിലെ ആദ്യമാധ്യമപ്രവര്‍ത്തകനായ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്ന ‘വാര്‍ത്തായന’ത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോപ്രകാശനവും 11 ന് രാവിലെ 10 ന് കൊടകര എസ്.എന്‍.ട്രസ്റ്റ് ഹാളില്‍ നടക്കുമെന്ന് സംഘാടകസമിതിഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓഫീസ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീലവിജയകുമാറും ലോഗോ പ്രകാശനം പത്മശ്രീ പെരുവനം കുട്ടന്‍മാരാരും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.ആര്‍.പ്രസാദന്‍, ജന.കണ്‍വീനര്‍ ടി.എ.രാജന്‍ബാബു, കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്മാധവന്‍, വൈസ്‌ചെയര്‍മാന്‍ ടി.ജി.അജോ, പബ്‌ളിസിറ്റി ചെയര്‍മാന്‍ കെ.വി.ഹരീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!