കൊടകര: മൂന്നുപതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്നതിനുവേണ്ടിയുള്ള ‘വാര്‍ത്തായനം’ പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം കൊടകര ഗവ.ബോയ്‌സ്‌ഹൈസ്‌കൂളിള്‍ ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.അമ്പിളി, ജില്ലാപഞ്ചായത്തംഗം കെ.ജെ.ഡിക്‌സണ്‍,മനുഷ്യാവകാശസംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത്, ടി.എ.രാജന്‍ബാബു, പി.എസ്.സുരേന്ദ്രന്‍,പ്രസ്‌ക്ലബ് സെക്രട്ടറി കൊടകര ഉണ്ണി, രഞ്ജിത്ത്മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ആര്‍.പ്രസാദന്‍ ചെയര്‍മാനും ടി.എ.രാജന്‍ബാബു ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.