കൊടകര ‘: സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി എല്ലാ വര്‍ഷവും നല്കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡിനും സ്കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചാലക്കുടി, മുകുന്ദപുരം താലൂക്കുകളില്‍പ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്യാഷ് അവാര്‍ഡിനും ഈ വര്‍ഷം 5, 6, 7 ക്ലാസുകളില്‍ പഠിക്കുന്ന യു.പി. വിഭാഗത്തിന് സ്കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ നല്‍കേണ്ട വിലാസം, സെക്രട്ടറി, സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി, വെള്ളിക്കുളങ്ങര റോഡ്, കൊടകര പി.ഒ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ജാതി തെളിയിക്കുന്ന സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അയയ്ക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9446357246, 9895080143, 9496215723.