Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 27 ന് ആഘോഷിക്കും

കൊടകര:പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 27 ന് ആഘോഷിക്കും. പുലര്‍ച്ചെ 4 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, 9 ന് പഞ്ചാരിമേളം, 11 ന് കളഭാഭിഷേകം, വൈകീട്ട് 3 ന് കാഴ്ചശിവേലി, 76 ന് തിമിലത്തായമ്പക,8.30 ന് വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ്മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍ഡമികത്വം വഹിക്കും. മേളത്തിന് പോറോത്ത് നാരായണമാരാരും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും തിമിലത്തായമ്പകക്ക് ചെറുശ്ശേരി ശ്രീകുമാറും നേതൃത്വം നല്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!