Vodafone Mini Store @ Kodakara

അറിവിന്റെ താളപ്പെരുക്കംതീര്‍ത്ത് പ്രതിഭോത്സവം

മുപ്ലിയം: കൊടകര ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ മുപ്ലിയം ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ നടക്കുന്ന അവധിക്കാലവിജ്ഞാനക്യാമ്പായ പ്രതിഭോത്സവത്തില്‍ പഞ്ചാരിയും പാണ്ടിയും പെയ്തിറങ്ങി. ക്യാമ്പിന്റെ നാലാംദിവസമായ ശനിയാഴ്ചയാണ് കൊടകര ഉണ്ണി,ശ്രീവത്സന്‍ എസ്‌കുറുപ്പാള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ താളങ്ങളെക്കുറിച്ച് സോദാഹരണപ്രഭാഷണം നടന്നത്.

മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടേയും താളരൗദ്രതതീര്‍ക്കുന്ന പാണ്ടിയുടേയും അക്ഷരകാലങ്ങളേയും താളവട്ടങ്ങളേയും ഉദാഹരണസഹിതം അവതരിപ്പിച്ചാണ് വിദ്യാര്‍ഥികളില്‍ വാദ്യവിദ്യയുടെ താളപ്പെരുക്കംതീര്‍ത്തത്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും. വൈകീട്ട് 2.30 ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീലവിജയകുമാര്‍ അധ്യക്ഷത വഹിക്കും.

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

x

Check Also

എസ്.എസ്.എല്‍.സി. വിദ്യാഭ്യാസ അവാര്‍ഡിനും യു.പി. സ്‌കൂള്‍ സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിക്കുന്നു.

കൊടകര ‘: സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി എല്ലാ വര്‍ഷവും നല്‍കി ...

Copy Protected by Chetan's WP-Copyprotect.