Breaking News

മറ്റത്തൂരിന് വീണ്ടും ദുരന്ത വാര്‍ത്ത; മലപ്പുറം ചേളാരിയിലുണ്ടായ അപകടത്തില്‍ രണ്ടു മരണം

കൊടകര: മലപ്പുറം ചേളാരിയിലുണ്ടായ അപകടത്തില്‍ മറ്റത്തൂര്‍ മൂന്നുമുറി ചെട്ടിച്ചാല്‍ സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. കുട്ടികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ചെട്ടിച്ചാല്‍ വയലിക്കട സുബ്രന്റെ ഭാര്യ രുഗ്മിണി(64), സുബ്രന്റെ സഹോദരന്‍ ബാലന്റെ മകള്‍ വൃഷിദ എന്നിവരാണ് മരിച്ചത്.മാള വലിയ പറമ്പ് ചെന്തുരുതി വീട് ബിജുവിന്റെ ഭാര്യയാണ് വൃഷിത. കാടാമ്പുഴ ക്ഷേത്രദര്‍ശനത്തിനായി ഇന്നലെയാണ് ചെട്ടിച്ചാലില്‍ നിന്ന് കുടുംബം പുറപ്പെട്ടത്. മലപ്പുറം ചേളാരിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പുറകില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന രുഗ്മിണിയും വൃഷിദയും സംഭവസ്ഥലത്തു തന്നെ മരിച്ചു.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ കാറോടിച്ചിരുന്ന വെള്ളിക്കുളങ്ങര സ്വദേശി ധനേഷിന്റ പരിക്ക് സാരമുള്ളതാണ്. കഴിഞ്ഞ ദിവസം നന്തിക്കരയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരണമടഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിനു മുമ്പേയാണ് മറ്റത്തൂരിലേക്ക് വീണ്ടും ദുരന്തവാര്‍ത്തയെത്തിയത്.

നേരം പുലരും മുമ്പേ എത്തിയ ദുരന്തവാര്‍ത്ത മറ്റത്തൂരിനെ കണ്ണീരണിയിച്ചു. ചെട്ടിച്ചാലിന്റെ സമീപ പ്രദേശങ്ങളായ മന്ദരപ്പിള്ളിയിലും കുഞ്ഞാലിപ്പാറയിലുമുള്ള യുവാക്കളാണ് നന്തിക്കര അപകടത്തില്‍ മരിച്ചത്.

പകരം ഡ്രൈവറെ വച്ചിട്ടും തീര്‍ഥാടനം പൂര്‍ത്തിയാക്കാനായില്ല
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ചെട്ടിച്ചാലില്‍ നിന്നും പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് ബന്ധുക്കളോടൊപ്പം നടത്തിയ തീര്‍ഥാടന യാത്ര പൂര്‍ത്തിയാക്കാനാകാതെ ദുരന്തയാത്രയായി. കുട്ടികളടക്കം എട്ടംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. വൈലിക്കട ബാലനും കുടുബവും ബന്ധുക്കളും തീര്‍ഥാടനത്തിനായി പുറപ്പെട്ട ഇന്നോവ കാര്‍ മലപ്പുറം ചോളാരിയില്‍ അപകടത്തില്‍ പെടുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. ഉടനെ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരാമെന്നേറ്റ ഡ്രൈവര്‍ക്കു പകരം ഡ്രൈവറെ വച്ചാണ് തീര്‍ഥാടനത്തിന് പുറപ്പെട്ടത്. വരാമെന്നേറ്റ ഡ്രൈവര്‍ ഡോക്ടറെ കാണുന്നതിനായി അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ഡ്രൈവറുമൊത്താണ് യാത്ര ആരംഭിച്ചത്. കാറിന്റെ ഡ്രൈവര്‍ വെള്ളിക്കുളങ്ങര സ്വദേശി ധനേഷ് അടക്കം തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു.

രണ്ടുമാസം മുന്‍പ് വാങ്ങിയ വണ്ടിയിലാണ് കുടുംബം തീര്‍ത്ഥാടനത്തിന് പോയത്. പുലര്‍ച്ചെ 2.10ന് വീട്ടില്‍ നിന്നും പുറപ്പെട്ട ഇവര്‍ നാലുമണിയോടെ അപകടത്തില്‍ പെടുകയായിരുന്നു. ബസ് ചേളാരിയില്‍ ആളെ ഇറക്കിയ ശേഷം തിരിച്ചുപോകവേയാണ് അപകടമുണ്ടായത്. വൃഷിത (28) യുടെ മൃതദേഹം ചെട്ടിച്ചാലിലെ വസദിയില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് മാളയിലേക്ക് കൊണ്ടുപോയത്. ആറുവര്‍ഷമായി മൂന്നുമുറി പള്ളിക്കു സമീപം ബേക്കറി നടത്തിവരികയാണ് ബാലന്‍.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!