Breaking News

സഹൃദയയില്‍ യുഎസ്ടി ഗ്ലോബല്‍ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് വെള്ളിയാഴ്ച

കൊടകര.പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനിയായ യുഎസ്ടി ഗ്ലോബല്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് നടത്തും.വെള്ളിയാഴ്ച രാവിലെ 8.30 ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍.ഡോ.ലാസര്‍ കുറ്റിക്കാടന്‍ പ്ലെയ്‌സ്‌മെന്റ് ഉദ്ഘാടനം ചെയ്യും.

ഡയറക്ടര്‍ ഫാ.ഡോ.ജോസ് കണ്ണംമ്പുഴ അദ്ധ്യക്ഷനാകും. യുഎസ്ടി ഗ്ലോബല്‍ കൊച്ചി എച്ച്.ആര്‍ വിഭാഗം മേധാവിയടക്കമുള്ള പ്രഗത്ഭരാണ് പ്ലെയ്‌സ്‌മെന്റ് നടത്തുക.കേരളത്തിലെ പ്രമുഖ കോളേജുകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ ക്യാംപസ് ഇന്റര്‍വ്യുവില്‍ പങ്കെടുക്കുമെന്ന് സഹൃദയ എച്ച്.ആര്‍ ആന്‍ഡ് പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍ വിനി ജോസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!