Breaking News

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ , ലാപ്‌ടോപ്‌ – ഡെസ്‌ക്ക്‌ടോപ്പ് , ലേസര്‍ പ്രിന്റര്‍ എന്നിവ വിതരണം നടത്തി.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 201617 ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് 4ലക്ഷം രൂപ ചിലവില്‍ 59 കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തി.

കോടാലി, മറ്റത്തൂര്‍, ഇഞ്ചക്കുണ്ട്, വെള്ളിക്കുളങ്ങര എന്നീ ഗവ:എല്‍.പി / യു.പി സ്‌കൂളുകള്‍ക്ക് 550000 രൂപ ചിലവില്‍ ലാപ്‌ടോപ്‌ഡെസ്‌ക്ക്‌ടോപ്പ് കംപ്യൂട്ടറുകളും ലേസര്‍ പ്രിന്റര്‍ എന്നിവ വിതരണം നടത്തി.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.സുബ്രന്‍ ഉദ്ഘാടനം ചെയ്തു. ആരേഗ്യവിധ്യാഭ്യാസ സ്റ്റാന്റികമ്മിറ്റി ചെയര്‍ പേഴസണ്‍ ശ്രീമതി.ഷീലതിലകന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശ്രീമതി.ബീന നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റികമ്മിറ്റി ചെയര്‍മാന്‍ ശ്രീ.പി.എസ്.പ്രശാന്ത്, ക്ഷേമകാര്യ സ്റ്റാന്റികമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ലൈല ബഷീര്‍, മെമ്പര്‍മാരായ ഏ.കെ.പുഷ്പാകരന്‍, ശ്രീധരന്‍ കളരിക്കല്‍, മോളിതോമസ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസ് മാസ്റ്റര്‍ നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!