Breaking News

മഴക്കുഴി നിര്‍മ്മാണം നടത്തി

സി.പി.ഐ. (എം) കൊടകര ഏരിയ സെക്രട്ടറി പി.എ. രാമകൃഷ്ണന്‍ മഴക്കുഴി നിര്‍മ്മാണ ത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

കൊടകര : സി.പി.ഐ (എം) കൊടകര സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കുഴി നിര്‍മ്മാണം നടത്തി. സി.പി.ഐ. (എം) കൊടകര ഏരിയ സെക്രട്ടറി പി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം. ബബീഷ്, എ.ആര്‍. ബാബു, സുകുമാരന്‍ കൊടിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മഴക്കുഴി നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും വീടുകളില്‍ മഴക്കുഴികള്‍ നിര്‍മ്മിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!