കൊടകര : ഗ്രാമ പഞ്ചായത്തോഫീസ് കെട്ടിടത്തിന് മുന്നിലെ കാലപ്പഴക്കം ചെന്ന ജലസംഭരണി പൊളിച്ചു നീക്കാന്‍ നടപടിയായില്ല.അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ക്രീറ്റ് ജലസംഭരണി പൊതുജനങ്ങള്‍ക്ക് പേടി സ്വപ്നമായിരുന്നു.
ഇതിനു ചുവടിലൂടെയാണ് പഞ്ചായത്തോഫീസിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗം.
2005 ല്‍ കൊടകര പഞ്ചായത്തു കമ്മ്യൂണിറ്റി ഹാള്‍ വളിപ്പില്‍ പുതിയ സ്ഥാപിച്ചു ജലവിതരണം തുടങ്ങിയതോടെയാണ് ഈ ടാങ്ക് ഉപയോഗിക്കാതെയായത്. ദുര്‍ബലാവസ്ഥയിലുള്ള വാട്ടര്‍ ടാങ്ക് പൊളിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിയേയും പൊതുമരാമത്തു വകുപ്പിനെയും സമീപിച്ചെങ്കിലും ടാങ്കിന് ബലക്ഷയം ഇല്ലാത്തതിനാല്‍ പൊളിക്കേണ്ടെന്ന നിലപാടിലാണ് അധികൃതര്‍.ടാങ്കിനെ താങ്ങി നിര്‍ത്തുന്ന തൂണുകളില്‍നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നത് അപകടഭീഷണി വര്‍ധിപ്പിക്കുന്നു.