കൊടകര : വടക്കോട്ട് ദര്‍ശനമുള്ള അപൂര്‍വ്വം ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ കൊടകര അഴകം മഠത്തില്‍ പഴംപിള്ളി ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും കളമെഴുത്തുപാട്ടും മെയ് 5,6 വെള്ളി, ശനി തിയ്യതികളില്‍ ആഘോഷിക്കുന്നു. മെയ് 5ന് വൈകീട്ട് 5 മണിക്ക് നടതുറക്കല്‍, സര്‍വ്വൈശ്വര്യപൂജ, ശ്രീഭദ്രകാളി സഹസ്രനാമാര്‍ച്ചന, പ്രാസാദശുദ്ധി, ഭക്തിപ്രഭാഷണം എന്നിവയുണ്ടാകും.
മെയ് 6 ശനിയാഴ്ച്ച രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8 മണിക്ക് നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, 9ന് പ്രസന്നപൂജ, 9.30ന് സര്‍പ്പപൂജ, 11 മണിക്ക്, തോറ്റം പാട്ട്, പറനിറപ്പ്, മേളം. 12 മണിക്ക് പ്രസാദഊട്ട്. ഉച്ചതിരിഞ്ഞ് 2ന് മുത്തപ്പന് കളമെഴുത്ത്പാട്ട്, 6.30ന് ദീപാരാധന, 7മണിക്ക് ഭഗവതിക്കും ഉപദേവതകളായ മലനായാടി, നമ്പൂരിച്ചന്‍, ഘണ്ഠാകര്‍ണ്ണന്‍ എന്നിവര്‍ക്ക് കളമെഴുത്തുപാട്ട്, രാത്രി 11 മണിക്ക് തായമ്പക, 12 മണിക്ക് എഴുന്നള്ളിപ്പ് ഗുരുതി എന്നിവയുണ്ടാകും. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി ശ്രീ.ഐ.സി.അശ്വനിദേവ് മുഖ്യകാര്‍മ്മികത്വം വഹിക്കും. പുല്ലൂര്‍ സജുചന്ദ്രനും സംഘവും നയിക്കുന്ന ചെണ്ടമേളം, തായമ്പക എന്നിവ ഉണ്ടായിരിക്കും.