Breaking News

ട്രാന്‍സ്‌ഫോര്‍മര്‍ മാറി ; ഇപ്പോള്‍ ഗതാഗത തടസമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍

കൊടകര : വര്‍ഷങ്ങളുടെ കാത്തിരിപിന് ശേഷം മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് കൊടകരയുടെ ഹൃദയഭാഗത്തുനിന്നും ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചിരുന്നു. പക്ഷെ പോസ്റ്റുകള്‍ അവിടെ നിന്നും നീക്കാത്തതിനാല്‍ കൊടകര ടൗണില്‍ സുഗമമായ ഗതാഗതത്തിനു തടസ്സമായിരുന്നു.

ഇത് നമ്മുടെ കൊടകര ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ പോസ്റ്റുകള്‍ ഇപ്പോള്‍ എലെക്ട്രിസിറ്റി ബോര്‍ഡ് അവിടെ നിന്നും നീക്കം ചെയ്തു. പക്ഷെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇപ്പോള്‍ തന്നെ അവിടെ സ്ഥാനം പിടിച്ചു.

ഇത് ഗതാഗത തടസം സൃഷ്ട്ടിക്കുകയാണ്. പ്രത്യേകിച്ചും ഇരുചക്ര വാഹനക്കാര്‍ക്കു കാഴ്ചക്ക് തടസ്സമാണ് ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. മാസങ്ങള്‍ക്ക് മുന്‍പ് കൊടകര പോലീസ് ഇടപെട്ട് ടൗണിലെ എല്ലാ ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തതായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!