കൊടകര : ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിനായി കേശദാനം നടത്തി പാറെക്കാട്ടുകരയിലെ യുവതികള്‍ മാതൃകയായി. ദൈവാലയ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സി.വൈ.എം. സംഘടിപ്പിച്ച പരിപാടിയില്‍ ഇരുപത്താറ് യുവതികളാണ് തങ്ങളുടെ മുടി ദാനം ചെയ്തത്.
വികാരി ഫാ. ജോണി മേനാച്ചേരി ”കേശദാനം” പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ ചെറിയാന് മാടമ്പി, ബൈജു ചിറയാലത്ത്, സി.വൈ.എം. ഭാരവാഹികളായ കെ.ജെ. അനൂപ്, റോസ്മോള് കെ. ദേവസ്സി, സ്റ്റെഫി ജോസ് എന്നിവര്‍ സംസാരിച്ചു.