Breaking News

പൊന്‍പണം മലയിറക്കി; കുരിശുമുടി തീര്‍ഥാടനത്തിന് ഭക്തിസാന്ദ്രസമാപനം

കൊടകര: കനകമല കുരിശുമുടി തീര്‍ഥാടനകേന്ദ്രത്തില്‍ നോമ്പുകാലതീര്‍ഥാടനത്തിന്റെ സമാപനംകുറിച്ചുകൊണ്ടുള്ള പൊന്‍പണം മലയിറക്കി.തീര്‍ഥാടനത്തിന്റെ സമാപനത്തില്‍തന്നെ മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനതിരുന്നാളും ആഘോഷിച്ചു.

പൊന്‍പണം മലയിറക്കുന്നതിന് വികാരി ഫാ.ആന്റോ ജി ആലപ്പാട്ട് നേതൃത്വം നല്‍കി. ആയിരക്കണക്കിനുവിശ്വാസികളാണ് ചടങ്ങില്‍ സംബന്ധിച്ചത്.അടിവാരംപള്ളിയില്‍ ദിവ്യബലി, നേര്‍ച്ചഭക്ഷണം എന്നിവയുണ്ടായി. ആഘോഷമായ ദിവ്യബലിക്ക് സഹവികാരി വിപിന്‍ ചിറയിന്‍മൂലേല്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!