Breaking News

തിരുത്തൂര്‍ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ഭാഗവതസപ്താഹവും

കൊടകര: തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 29 ന് ആഘോഷിക്കും. രാവിലെ 5 ന് നിര്‍മാല്യം, 5.30 ന് ഗണപതിഹോമം, 7 ന് നവകം, 8 ന് ശ്രീഭൂതബലി, 9 ന് ശിവേലി, പഞ്ചാരിമേളം, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് 7 മുതല്‍ വിവിധകലാപരിപാടികള്‍ എന്നിവയുണ്ടാകും.

ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി പടിഞ്ഞാറംകുന്നത്ത് ജയസൂര്യനമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന് 30 ന് തുടക്കമാകും. കൊളത്തൂര്‍ പുരുഷോത്തമനാണ് യജ്ഞാചാര്യന്‍. മേയ് 7 ന് സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!