കൊടകര : കെ.പി.എം.എസ്. ആനത്തടം ശാഖയുടെ നേതൃത്വത്തില്‍ സഭ സ്ഥാപക നേതാവ് പി.കെ. ചാത്തന് മാസ്റ്ററുടെ അനുസ്മരണദിനം ആചരിച്ചു. ചടങ്ങില്‍ ശാഖ പ്രസിഡന്റ് പി.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്. കൊടകര യൂണിയന് ഖജാന്‍ജി പി.കെ. കിഷോര്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സി.വി ഷാജു, വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ്, കമ്മിറ്റി അംഗം എ.സി. അയ്യപ്പക്കുട്ടി എന്നിവര്‍ സംസാരിച്ചു.