കൊടകര : വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് നടപ്പിലാക്കിയ എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ കൊടകര ബി.ജെ.പി. പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് മാര്‍ച്ച് നടത്തി. ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രസിഡന്റ് വി.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ദേശീയ സമിതി അംഗം പി.എസ്. ശ്രീരാമന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ടി.വി. പ്രജിത്ത്, യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് വിപിന്‍ കെ.വി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറിമാരായ ഗോകുല്‍ എം.എം, ഷിജുമോന് ടി.സി, ഷാരോണ്‍ എം.വി. എന്നിവര്‍ നേതൃത്വം നല്കി.