കൊടകര : പേരാമ്പ്ര അപ്പോളോ നഗര്‍ മൈത്രി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അപ്പോളോ ടയേഴ്‌സിനടുത്തുള്ള ബസ്സ് കാത്തിരുപ്പുകേന്ദ്രം കൊടകര പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ പ്രനില ഗിരീശന്‍ ഉദ്ഘാടനം ചെയ്തു.
മൈത്രി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. ബാബു, സെക്രട്ടറി ജോസ് മാഞ്ഞാങ്ങ, ട്രഷറര്‍ ജയപ്രകാശ് കെ.കെ., റസിഡന്റ്‌സ് അസോസിയേഷന്‍ മെമ്പര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ ബസ്സ് കാത്തിരുപ്പുകേന്ദ്രം വര്‍ഷങ്ങള്‍ക്കു മുമ്പ് കെ.എം.സി. പണി തീര്‍ത്തിട്ടുള്ളതായിരുന്നു. ഷെഡ്ഡ് പണിതതല്ലാതെ ബോര്‍ഡ് വെയ്ക്കുകയോ, ബസ്സ് നിര്‍ത്താനുള്ള നടപടികളോ കൈക്കൊണ്ടിരുന്നില്ല.