Breaking News

പൂനിലാര്‍ക്കാവില്‍ ഔഷധനിവേദ്യം വ്യാഴാഴ്ച 

കൊടകര: പൂനിലാര്‍ക്കാവ്‌ദേവീക്ഷേത്രത്തില്‍ പൂരംപുറപ്പാടിന്റെ തലേദിവസം ഭഗവതിക്ക് വിഷബാധാബന്ധങ്ങള്‍ നീങ്ങുന്നതിനായി നിവേദിക്കുന്ന ഔഷധനിവേദ്യം വ്യാഴാഴ്ച രാവിലെ 8 ന് നടക്കും. അഷടവൈദ്യന്‍ വൈദ്യമഠം ചെറിയനാരായണന്‍നമ്പൂതിരി ഔഷധം തയ്യാറാക്കും.

ക്ഷേത്രംതന്ത്രി ഭഗവതിക്ക് ഔഷധം നിവേദിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യും. ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവതത് പത്മനാഭന്‍നമ്പൂതിരി, പുത്തുകാവ്മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!