Breaking News

വറ്റാത്ത നീരുറവയായി കൊടകരയിലെ പൊതുകിണര്‍

കൊടകര : കുടിനീരിനായി ജനം നെട്ടോട്ടം ഓടുമ്പോഴും കൊടകര പഞ്ചായത്തിലെ കുബാരത്തറ നിവാസികള്‍ക്ക് തെല്ലും ആശങ്കയില്ല. വേനലെത്ര കടുത്താലും ഉറവ വറ്റാത്ത പൊതുകിണര്‍ പ്രദേശത്തെ അന്‍പതോളം കുടുംബങ്ങള്‍ക്ക് സമൃദ്ധിയായി ശുദ്ധജലം നല്‍കുന്നുണ്ട്. ബക്കറ്റ് ഉപയോഗിച്ച് വെള്ളം കോരിയെടുക്കണമെന്നു മാത്രം ജില്ലയിലെ പല പഞ്ചായത്തിലും പൊതുകിണര്‍ നശിക്കുമ്പോഴാണ് പ്രദേശത്ത് ഐശ്വര്യ സ്തംഭമായി പഞ്ചായത്ത് കിണര്‍ നിലകൊള്ളുന്നത്. പ്രദേശവാസികളുടെ ദാഹമകറ്റുന്ന പൊതുകിണര്‍ ഇവര്‍ തന്നെ വല കെട്ടി സംരക്ഷിച്ചിട്ടുണ്ട്.

കൊടക്കര പഞ്ചായത്തില്‍ കുടിവെള്ളത്തിനായി നിരവധി പൊതുകിണര്‍ നിര്‍മ്മിച്ചെങ്കിലും ഇവയില്‍ പലതും പൊട്ടകിണറായി മാറിയെന്നു മാത്രമല്ല സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയ സംഭവങ്ങളുമുണ്ട്. ഒരുകാലത്ത് ഗ്രാമങ്ങള്‍ ജല സമൃദ്ധി നല്‍കിയിരുന്ന പഞ്ചായത്ത് കിണറുകള്‍ നന്നാക്കിയെടുത്താല്‍ മലയോരമേഖലകള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കാനാവും. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് വച്ചുപുലര്‍ത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!