Breaking News

കോടാലി വായനശാലയുടെ  ആഭിമുഖത്തിൽ  കശുമാങ്ങ സംസ്‌കരണ ക്ലാസ് നടത്തി.

കോടാലി : പാഴാക്കി കളയുന്ന കശുമാങ്ങയില്‍ നിന്ന് സ്വാദിഷ്ടമായ വിഭവങ്ങളായ അച്ചാര്‍ , സ്‌ക്വഷ് , ജാമ് , കാന്‍ഡി, തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുള്ള പ്രായോഗിക പഠന ക്ലാസ് കോടാലി വായനശാല നടത്തി. കാര്‍ഷിക സര്വകലാശാലയുടെ മടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിന്‍ടെ സഹകരണത്തോടെ നടത്തിയ ഈ പരിശീലന പരിപാടി ചാലക്കുടി ഡിഎഫ്ഒ. ആര്‍. കീര്‍ത്തി ഉത്ഘാടനം നടത്തി. വനിതാ ശാക്തീകരണ പ്രവര്‍ത്തനത്തില്‍ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീമതി രത്‌നം അരവിന്ദ് നെ യോഗത്തില്‍ പൊന്നാടയും
ട്രോഫിയും നല്‍കി ആദരിച്ചു.

കോടാലി വായനശാല പ്രസിഡന്റ് വീകെ. കാസിം, യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മോളി തോമസ്, ഈകെ. ലിഹ്കില്‍, ഹക്കീം കളിപറമ്പില്‍, രജനി ഷീജന്‍, എന്‍വി.ശിവദാസശിവശങ്കര മേനോന്‍ന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗവേഷണ കേന്ദ്രം മേധാവിയും പ്രൊഫെസ്സറുമായ ഡോ .എ .ശോഭന യുടെ  നേതൃത്വത്തില്‍ വിവിധ ക്ലാസുകള്‍ നടത്തി. തൃശൂര്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അമ്പതോളം പേര്‍ ക്‌ളാസില്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!