Breaking News

പൊതു ഇടങ്ങളില്‍ രാഷ്ട്രീയ പ്രചരണം അവസാനിപ്പിക്കണം : ബി.ജെ.പി.

കൊടകര: പൊതുയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ യാതൊരുവിധ പരസ്യങ്ങളും പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ്  നിലനില്‍ക്കേ മറ്റത്തൂര്‍ പഞ്ചായത്തിലെ ഒട്ടു മിക്ക ഇലക്ട്രിക് പോസ്റ്റുകളിലും ഇടത് യുവജനസംഘടനകളുടെ രാഷ്ട്രീയ പരസ്യങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പഞ്ചായത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഈ നിര്‍ദ്ദേശം കൈമാറുകയും പോലീസിന്റെ നേതൃത്വത്തില്‍ റോഡരികിലും പൊതുസ്ഥലങ്ങളിലും നിലനിന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്തൂപങ്ങളും കൊടിക്കാലുകളും നീക്കം ചെയ്യുകയും ചെയ്തിരുന്നു.ഇവയെല്ലാം ഇപ്പോഴും വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കിടക്കുകയാണ്.

ബി.ജെ.പി.യും കോണ്‍ഗ്രസ്സുമടക്കം മറ്റ് പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം പോലീസിന്റെ നിര്‍ദ്ദേശം മാനിച്ച് ഇത്തരം പ്രചരണങ്ങളില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞു നില്‍ക്കുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ പോലീസ് നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ചു കൊണ്ട് നീക്കം ചെയ്ത സ്തൂപങ്ങളും കൊടിക്കാലുകളും പുനഃസ്ഥാപിക്കുകയും ഇലക്ട്രിക് പോസ്റ്റുകളില്‍ ചുവപ്പടിച്ച് പ്രചരണ വാചകങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയുമാണ്.ഈ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയാന്‍ പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല.

നിയമം അനുസരിക്കുന്നവര്‍ മണ്ടന്മാരും നിയമ ലംഘകര്‍ മിടുക്കന്മാരുമാകുന്ന അവസ്ഥക്കെതിരെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം നില നില്‍ക്കുന്നുണ്ട്.പൊതുയിടങ്ങളിലെ എല്ലാ സ്തൂപങ്ങളും കൊടിക്കാലുകളും പ്രചരണങ്ങളും നീക്കം ചെയ്യാന്‍ പോലീസ് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് രാഷ്ട്രീയ പക്ഷപാതിത്വം അവസാനിപ്പിക്കണമെന്നും ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!