Breaking News

ചെമ്പുച്ചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം – കാവടി മഹോത്സവം ആഘോഷിച്ചു.

ചെമ്പുച്ചിറ : പീലിക്കാവടികളും പൂക്കാവടികളും തലയെടുപ്പുള്ള ഗജവീരന്മാരും വാദ്യമേളങ്ങളും ഒത്തുചേര്‍ന്ന നാദതാളവാദ്യ വര്‍ണ്ണവിസ്മയം കാണാന്‍ ആയിരങ്ങളാണ് തിങ്കളാഴ്ച ചെമ്പുച്ചിറയിലെത്തിയത്. കാഴ്ച ശീവേലി ഒന്നരമണിക്കൂര്‍ നീണ്ട കുടമാറ്റത്തോടെയാണ് സമാപിച്ചത്.

പൂരത്തിലെ പ്രധാന പങ്കാളികളായ നൂലുവള്ളി ദേശവും ചെമ്പുച്ചിറ ദേശവും ഒമ്പതുവീതം ആനകളെ അഭിമുഖമായി അണിനിരത്തിയാണ് കുടമാറ്റം നടത്തിയത്. ബുധനാഴ്ച രാവിലെ നൂലുവള്ളി പടിഞ്ഞാട്ടുമുറി കടവില്‍ നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!