Breaking News

കനകമല കുരിശുമുടിയില്‍ വന്‍ ഭക്തജനതിരക്ക്

കനകമല മാര്‍തോമ കുരിശുമുടിയില്‍ നോമ്പിന്റെ ആദ്യ ആഴ്ചയില്‍ തന്നെ വന്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. ജാതി-മത ഭേദമെന്യെ മുത്തപ്പനെ ശരണം വിളിച്ചുകൊണ്ട് ഇതുവരെ അരലക്ഷത്തിലധികം പേര്‍ കനകമല കുരിശുമുടി മുത്തപ്പന്റെ തിരുസന്നിധിയില്‍ എത്തിക്കഴിഞ്ഞു.

മലകയറുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും അടിവാരം പള്ളിയില്‍ കുടുംബയൂണിറ്റുകളുടെയും ഫുഡ് കണ്‍വീനര്‍ ജോസഫ് ചിരിയന്‍കണ്ടത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ നേര്‍ച്ച കഞ്ഞി വിതരണം ചെയ്യുന്നു. ഈ തീര്‍ത്ഥാടന വേളയില്‍ മലകയറുന്ന ഭക്തരില്‍ ഏറ്റവും പ്രായം കൂടിയ നന്തിപുലത്തുനിന്നുള്ള 82 വയസ്സുള്ള ത്രേസ്യ വല്ല്യമ്മ ഉത്സാഹത്തോടു കൂടി മലകയറി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

കുരിശുമുടില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്കും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7 മണിക്കും 9 മണിക്കും 11 മണിക്കും വൈകീട്ട് 7 മണിക്കും ദിവ്യബലി, നൊവോന, തിരിശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. രാത്രി കാലങ്ങളില്‍ 12 മണി വരെയായിരിക്കും ലൈറ്റ് സൗകര്യം ഉണ്ടായിരിക്കുക എന്ന് കനകമല തീര്‍ത്ഥാടന കേന്ദ്രം റക്ടര്‍ റവ. ഫാ. ആന്റോ ജി. ആലപ്പാട്ട് അസി. വികാരി റവ. ഫാ. ജോയ്‌സണ്‍ ഇടശ്ശേരി, കൈക്കാരന്മാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, ഷിബു കള്ളിയത്ത്പറമ്പില്‍, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കളത്തിങ്കല്‍, പി. ആര്‍. ഒ. ഷിബു പഴേടത്തുപറമ്പില്‍ സെക്രട്ടറി നെല്‍സണ്‍ കൊടുകില്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!