Breaking News

കോടാലി എസ്.ബി.ടി ബാങ്കിൽ ഉണ്ടായ മോശമായ ഒരനുഭവം വിനീഷ് പങ്കുവെക്കുന്നു

‘മാസ്റ്ററോ കാര്‍ഡ്’ (ATM )നശിച്ചു പോയതിനാല്‍ മാറി എടുക്കാന്‍ കോടാലി SBT ബാങ്കില്‍ അപേക്ഷ കൊടുത്തപ്പോള്‍ തിരിച്ചു കിട്ടിയത് ‘Rupay കാര്‍ഡ്’ . ഉദ്യോഗസ്ഥരോട് അനേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ‘ഞാന്‍ അപേക്ഷയില്‍ പ്രത്യേകമായി നിര്‍ദേശിട്ടില്ല ‘ എന്നായിരുന്നു. വീണ്ടും മാറി ഉപയോഗിച്ചിരുന്ന കാര്‍ഡ് എടുക്കുന്നതിനു ഞാന്‍ വേറെ സര്‍വീസ് ചാര്‍ജ് അടക്കണം പോലും.

ഞാന്‍ ഉപയോഗിച്ചിരുന്ന അതേ കാര്‍ഡ് മാറി തരാന്‍ അപേക്ഷിച്ചപ്പോള്‍ ബാങ്കിന് ഇഷ്ടമുള്ള, ഉപയുക്തത കുറഞ്ഞ വേറെ കാര്‍ഡ് തന്നിട്ട് ചോദിക്കുമ്പോള്‍ ദാര്‍ഷ്യട്ടതോടെ ഉള്ള മറുപടി വളരെ അധികം അസംതൃപ്തി ഉണ്ടാക്കി.
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇത് എന്റെ രണ്ടാമത്തെ അനുഭവമാണ് . മുന്‍പ് ഒരു ഇടപാടിനു അമ്മക്ക് പേന ഉപയോഗിച്ചു ഒരുപോലെ വീണ്ടും ഒപ്പ് ഇടാന്‍ സാധിക്കാത്തതിനാല്‍ വിരലടയാളം ഒപ്പായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു ഇതിനായീ രണ്ടര മണിക്കൂര്‍ അവിടെ ഇരിക്കേണ്ടി വന്നു.

അസംഘടിതരായ ഉപഭോക്താക്കളെ ഇങ്ങനെ ചെയ്‌യുന്നത് മര്യാദയാണോ ?
വേറെ നിവൃത്തി ഇല്ലാത്തതിനാലാണ് ഇവിടെ കുറിക്കുന്നത്. എല്ലാവരും ഇത് ഒരു ഉപഭോക്താവിന്റെ അനുഭവം ആയീ എടുത്തു നിങ്ങളുടെ ഇടപാടുകള്‍ നല്ല രീതിയില്‍ നടത്തുവാന്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം വിനീഷ് എ.വി 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!