Breaking News

മനക്കുളങ്ങരയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് ; ജനകീയ സമരസമിതി നടത്തുന്ന സത്യഗ്രഹ സമരം പത്തുദിവസം പിന്നിട്ടു.

കൊടകര : കൊടകര പഞ്ചായത്തിലെ മനക്കുളങ്ങരയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതി നടത്തുന്ന സത്യഗ്രഹ സമരം പത്തുദിവസം പിന്നിട്ടു.
സമരത്തിന്റെ ഭാഗമായി മനക്കുളങ്ങരയില്‍ നിന്ന് കൊടകരയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. തുടര്‍ന്ന് കൊടകര ഫ്‌ളൈ ഓവര്‍ ജംഗ്ഷനില്‍ നടന്ന പൊതു സമ്മേളനം മദ്യ വിമോചന സമിതി പാലക്കാട് ജില്ലാ സെക്രട്ടറി രാജന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്‍മാനും ഗ്രാമപഞ്ചായത്ത് അംഗവുമായ ഇ.എല്‍. പാപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കോടന നാരായണന്‍കുട്ടി, എന്‍.വി. ബിജു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!