Vodafone Mini Store @ Kodakara

ഇരുപതുവീടുകള്‍ക്ക് ഇരുട്ടകറ്റാന്‍ മററത്തൂരിലെ കാക്കിസൗഹൃദം

കൊടകര ഉണ്ണി
കൊടകര : ഇരുപത് നിര്‍ധനകുടംബങ്ങളുടെ ഇരുട്ടകററാനാനുള്ള ശ്രമത്തിലാണ് മലയോരഗ്രാമമായ മറ്റത്തൂരിലെ കാക്കിയണിഞ്ഞ പോലീസും വൈദ്യുതിജീവനക്കാരും. വെള്ളിക്കുളങ്ങര ജനമൈത്രിപോലീസും വെള്ളിക്കുളങ്ങര വൈദ്യുതിസെക്ഷനിലെ ജീവനക്കാരും കൈകോര്‍ക്കുമ്പോള്‍ അത് വെള്ളിക്കുളങ്ങരയിലെ പാവങ്ങള്‍ക്ക് വെളിച്ചമാകുന്നു.

വെള്ളിക്കുളങ്ങരയിലെ സ്‌പെഷ്യല്‍ബ്രാഞ്ച് ഓഫീസര്‍ സനീഷ്ബാബുവിന് ചിറകുമുളച്ച ആശയമാണ് പോലീസും കെ.എസി.ഇ.ബി ജീവനക്കാരും ചേര്‍ന്ന് സാക്ഷാത്കാരത്തിലെത്തിക്കുന്നത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 26 ന് രാവിലെ 11 ന് മറ്റത്തൂര്‍ പഞ്ചായത്തിലെ നാഡിപ്പാറ കമ്മ്യൂണിറ്റിഹാളില്‍ വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും.

ഗ്രാമപഞ്ചായത്തിലെ ഏറ്റവും നിര്‍ധനരായ ഇരുപതുകുടുംബങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ കോടാലി, കുട്ടിയമ്പലം, മോനൊടി, ചെമ്പുച്ചിറ, മുരിക്കുങ്ങല്‍, ഇഞ്ചക്കുണ്ട്, നാഡിപ്പാറ എന്നിവിടങ്ങളിലെ 12 വീട്ടുകാരെ വെള്ളിക്കുളങ്ങര പോലീസും കടമ്പോട്, മാങ്കുറ്റിപ്പാടം ഭാഗത്തെ 8 വീട്ടുകാരെ വൈദ്യുതിവകുപ്പുജീവനക്കാരുമാണ് തെരഞ്ഞെടുത്തത്.

ഒരുവീട്ടിലേക്ക് വൈദ്യുതി എത്തിക്കാന്‍ 3500 രൂപയോളം ചെലവായി. പോലീസും വൈദ്യുതിവകുപ്പുജീവനക്കാരും നാട്ടുകാരും ചേര്‍ന്നപ്പോഴാണ് വെള്ളിക്കുളങ്ങരയ്ക്കു വെളിച്ചമായത്.മുഴുവന്‍വീടുകളുടേയും വയറിംഗും അനുബന്ധപ്രവൃത്തികളും പൂര്‍ത്തിയായി.

നാഡിപ്പാറ കമ്മ്യൂണിറ്റിഹാളിനുസമീപത്തെ തൃക്കാശ്ശേരി കുഞ്ഞിക്കാളിയുടെ വീട്ടില്‍ സ്വിച്ച്ഓണ്‍ചെയ്ത് പ്രകാശം പരത്തിയാണ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കുക. കുഞ്ഞിക്കാളിയെകൂടാതെ കിടപ്പുരോഗിയായ മോനൊടി വെളളാങ്കല്ലൂക്കാരന്‍ നാരായണി,സംസാരിശേഷി ജന്മനായില്ലാത്ത നാഡിപ്പാറ തേരൂപ്പാടം ലീല, ഇരുകൈകളുമില്ലാത്ത മകനൊപ്പം ദുരിതജീവിതം നടത്തുന്ന ഇഞ്ചക്കുണ്ട് കടിയന്‍വീട്ടില്‍ അമ്മിണി, കുട്ടികളില്ലാത്ത ദേവയാനി, മുരിക്കുങ്ങല്‍ ആനന്ദപുരത്ത്കാരന്‍ കുറുമ്പ എന്നിങ്ങനെ 20 വീട്ടുകാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

സ്‌പെഷ്യല്‍ബ്രാഞ്ച് ഓഫീസര്‍ സനീഷ്ബാബുവിന്റെ ആശയവും സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ.സുരേഷിന്റെ പിന്തുണയും വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ സുധീറിന്റെ സൂത്രധാരണവും എന്‍ജിനീയര്‍ സദാശിവത്തിന്റെ പദ്ധതിനടത്തിപ്പ് ധാരണയും വെള്ളിക്കുളങ്ങര എസ്.ഐ എം.ബി.സിബിന്റെ നേതൃത്വവും സംഗമിച്ചപ്പോള്‍ വെളിച്ചം സ്വപ്നംകാണാന്‍പോലും കഴിയാതിരുന്ന ഇരുപതുനിര്‍ധനകുടുംബങ്ങള്‍ക്കാണ് ഇരുട്ടകലുന്നത്.

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

x

Check Also

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടകര: നന്തിക്കരയില്‍ മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മനക്കുളങ്ങര കറുകപ്പറമ്പില്‍ പരേതനായ ബാലകൃഷ്ണന്റെ ...

Copy Protected by Chetan's WP-Copyprotect.