Breaking News

കൊടകര മിനിസിവില്‍സ്റ്റേഷന്‍ ഉദ്ഘാടനം മാര്‍ച്ച് 5 ന്

കൊടകര: കൊടകരയില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മിനിസിവില്‍സ്റ്റേഷന്റെ  ഉദ്ഘാടനം മാര്‍ച്ച് 5 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.കൊടകര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ എം.എല്‍.എ. ബി.ഡി.ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, തഹസിദാര്‍ പി.എസ്.മദുസുദനന്‍, വിവിധ വകുപ്പുകളി നിന്നുമുള്ള ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
സംഘാടക സമിതി രക്ഷാധികാരികളായി ന്നസെന്റ് എം.പി,ബി.ഡി.ദേവസ്സി എം.എല്‍.എ., ബ്ലോക്ക് പ്രസിഡന്റ് അമ്പിളി സോമന്‍ എന്നിവരേയും ചെയര്‍മാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദനേയും, കണ്‍വീനറായി ചാലക്കുടി തഹസിദാര്‍ പി.എസ്.മദുസുദനനേയും തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!