Breaking News

ചെങ്ങാന്തുരുത്തി ക്ഷേത്രത്തില്‍ മഹാശിവരാത്രി പിതൃതര്‍പ്പണം

കൊടകര: പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവ-ശക്തി മഹാവിഷ്ണു ക്ഷേത്രത്തില്‍ മഹാശിവരാത്രി 24, 25 തീയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു. 24 ന് രാവിലെ 5 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, വൈകീട്ട് 8.30 ന് ചികിത്സാധനസഹായവിതരണം, വിദ്യാഭ്യാസഅവാര്‍ഡ് വിതരണം, 8.15 ന് കുട്ടികളുടെ കലാവിരുന്ന്, 11.45 ന് സമ്മാനദാനം, 12 ന് ഭജന എന്നിവയണ്ടാകും.

25 ന് രാവിലെ 2.15 മുതല്‍ ക്ഷേത്രത്തോടുചേര്‍ന്ന കുറുമാലിപ്പുഴക്കടവില്‍ പിതൃബലിതര്‍പ്പണം, 8 ന് തിലഹോമം എന്നിവ നടക്കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി കൈമുക്ക് പ്രകാശന്‍ നമ്പൂതിരി എന്നവരുടെ പിതൃബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് അവകം ഹരികൃഷ്ണന്‍ ഇളയതും കാവനാട് സുരേഷ് ശാന്തിയും കാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് സജീഷ് തറയില്‍, രവീന്ദ്രന്‍ കല്ലുംപുറം, സുകുമാരന്‍ വടക്കൂടന്‍, ശശി കല്ലുംപുറം എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!