Breaking News

കൊടകര പഞ്ചായത്തിലെ വിവിധ റോഡുകളുടെ വികസനത്തിന് 65 ലക്ഷം

കൊടകരയില്‍ റോഡ് നവീകരണത്തിനും മറ്റ് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കുമായി 65 ലക്ഷം ചിലവിടുന്നു. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. വിവിധ റോഡുകളുടെ ടാറിങ് പൂര്‍ത്തീകരിക്കുന്നതിനൊപ്പം കാന നിര്‍മ്മാണവും മറ്റും പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെട്ടിക്കാട്ട് കരിംകുളം റാഡ് ടാറിംഗ് 28,000, അഴകം പാലസ് ബ്രാഞ്ച് റോഡ് നിര്‍മ്മാണവും കോണ്‍ക്രീറ്റ് കാനയും നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം, കലേടം അമ്പലം റോഡ് ടാറിങ് 1.85 ലക്ഷം, പേരാമ്പ്ര കല്ലംകുളം ബ്രാഞ്ച് റോഡ് നിര്‍മ്മാണവും ക്രോസ് ഡ്രൈന്‍ നിര്‍മ്മാണത്തിനും 1,56,000, പുത്തുക്കാവ് ആശാരി കോളനി റോഡ് റീടാറിങ്ങിന് 4,80,000, തേശേരി കരുവാടി റോഡ് ടാറിംഗിന് 3,25,000, കൊടകരപാടം ബണ്ട് റോഡ് റീടാറിങ്ങിന് 3,75,000, ആനത്തടം സെന്റ് ആനീസ് ലിങ്ക് റോഡിന് 3,15,000, ലക്ഷംവീട് ചെറുകുന്ന് റോഡിന് 2,25,000, പുതികുളങ്ങര ക്ഷേത്രം റോഡിന് 4,45,000, എസ്.എന്‍.ഡി.പി. ഗുരുമന്ദിരം ലിഫ്റ്റ് ഇറിഗേഷന്‍ റോഡിന് 52,000, തെശേരി കനകമല പള്ളി ബ്രാഞ്ച് റോഡിന് 1,70,000, മരത്തംപിള്ളി അംഗനവാടി റോഡ് റീടാറിങ്ങിന് 1,18,000, ഏറാട്ടുമപാടം ബണ്ട് റോഡിന് ഒരു ലക്ഷം, ഓട്ടുകമ്പനി റോഡിന് 1,45,094, കുഞ്ഞിപ്പാലു വിളയാരോഗ്യ കേന്ദ്രത്തിന് 50,000, അഗ്രോ സര്‍വ്വീസ് സെന്റര്‍ റോഡിന് 2,76,500, പുലിപ്പാറ 4 സെന്റ് 3 സെന്റ് കോളനി റോഡിന് മൂന്നു ലക്ഷം, പിഎച്ച്‌സി നിര്‍മ്മാണത്തിന് 3,30,000, പഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല നവീകരണത്തിന് 50,000, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ മെയിന്റനന്‍സിന് 2,78,000, എന്‍.എച്ച് തേശ്ശേരി വലതുകര കനാല്‍ ബണ്ട് റോഡിന് 1,45,000, കൊപ്രക്കളം കള്‍വര്‍ട്ട് അറ്റകുറ്റപ്പണിക്ക് 80,000, കനകമല ഖാദി ബോര്‍ഡ് റോഡ് പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിന് 82,000, മൗണ്ട്പാടം റോഡ് കല്‍വര്‍ട്ട് നിര്‍മ്മാണത്തിന് 1,50,000. പുലിപ്പാറ സ്‌കൂള്‍ നോര്‍ത്ത് റോഡിന് 3,50,000, പുലിപ്പാറ എസ്.സി കോളനി റോഡ് കാന നിര്‍മ്മാണത്തിന് 3,10,000, പാലക്കുഴി തടയണയ്ക്ക് 65,000, ആനത്തടം കുടിവെള്ള വിതരണ സൊസൈറ്റി കിണര്‍ സൈഡ് കെട്ടാന്‍ നാലു ലക്ഷം, അഴകം ലിഫ്റ്റ് ഇറിഗേഷന്് ഒരു ലക്ഷം, അഴകം ലിഫ്റ്റ് ഇറിഗേഷന്‍ പൈപ്പ് ലൈന് 50,000, ഹോളി ഫാമിലി റോഡിന് 1,13,000, കുന്നത്തറ കാവില്‍ മഹിളാസമാജം റോഡിന് 2,03,000, പഴശ്ശി നഗര്‍ വട്ടേക്കാട് റോഡിന് 2,60,000.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!