കനകമല: മാര്‍തോമ കുരുശുമുടി 78-ാമത് തീര്‍ത്ഥാടനത്തിനൊരുക്കമായുള്ള 10-ാംഘട്ട ദീപപ്രയാണം സെന്റ് തോമസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ആലപ്പുഴയിലെ ചേണകിരി ഫൊറോനപള്ളിയില്‍ നിന്നും വികാരി ഫാ. സിറിയക്ക് വലിയപറമ്പില്‍ തെളിയിച്ച ദീപം കനകമല തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ജോയ്‌സന്‍ ഇടശ്ശേരി ഏറ്റുവാങ്ങി.
കൈക്കാരന്‍മാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, ഷിബു കള്ളിയത്ത്പറമ്പില്‍, വര്‍ഗ്ഗീസ് കള്ളിയത്ത്പറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, ജനറല്‍കണ്‍വീനര്‍ വര്‍ഗ്ഗീസ് കളത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് പീറ്റര്‍ ആലങ്ങാട്ടുകാരന്‍, സെക്രട്ടറി നെല്‍സണ്‍ കൊടുകില്‍പറമ്പില്‍, ബിജോയ് മഞ്ഞളി എന്നിവര്‍ ദീപപ്രയാണത്തിന് നേതൃത്വം നല്‍കി.