Breaking News

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും ഇന്ന്

വട്ടേക്കാട് : വട്ടേക്കാട് സായ് സ്വയം സഹായ പുരുഷഗണവും കൊച്ചി ആസ്റ്റര്‍മെഡിസിറ്റി ഹോസ്പിറ്റലും ശാലോം ഹോസ്പിറ്റല്‍ ചാലക്കുടിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും ഇന്ന് (19.02.17) വട്ടേക്കാട് എ. യു. പി. സ്‌കൂളില്‍ വച്ച് രാവിലെ 9 മുതല്‍ 1.30 വരെ നടത്തുന്നു.

മെഡിക്കല്‍ ക്യാമ്പ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുകയും 7-ാം വാര്‍ഡ്‌മെമ്പര്‍ വി. കെ. സുബ്രഹ്മണ്യന്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യും. ക്യാമ്പില്‍ യൂറിക് ആസിഡ് ടെസ്റ്റ് (സന്ധിവേദനകളെക്കുറിച്ചറിയാനുള്ള ടെസ്റ്റ്), ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, പ്രഷര്‍ ടെസ്റ്റ്, ഡയബറ്റിക് ന്യൂറോപതി ടെസ്റ്റ് എന്നിവ സൗജന്യമായി നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!