Vodafone Mini Store @ Kodakara

കോടശേരി വനത്തിലെ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ മൂന്നു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു.

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചില്‍പെട്ട കോടശേരി വനത്തിലെ ചട്ടിക്കുളം ചന്ദനക്കുന്ന് പ്രദേശത്ത് നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയ മൂന്നു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വെള്ളിക്കുളങ്ങര സ്വദേശി വീരപ്പന്‍ എന്ന ജോയി, കുണ്ടുകുഴിപ്പാടം വടക്കേക്കര വീട്ടില്‍ ശ്രീജേഷ്, ഇടുക്കി സ്വദേശി ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്.

മുറിച്ചെടുത്ത ചന്ദന മരക്കഷണങ്ങള്‍, ചന്ദനം കടത്താന്‍ ഉപയോഗിച്ച ബൈക്ക് എന്നിവയും പിടിച്ചെടുത്തു. റേഞ്ച് ഓഫീസര്‍ ടി.എസ്.മാത്യു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍.ജയകുമാര്‍, പി.ടി.ഇഗ്‌നേഷ്യസ്, കെ.എ.ബാലന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടെ ജോര്‍ജ് വര്‍ഗീസ് എന്ന വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

x

Check Also

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടകര: നന്തിക്കരയില്‍ മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മനക്കുളങ്ങര കറുകപ്പറമ്പില്‍ പരേതനായ ബാലകൃഷ്ണന്റെ ...

Copy Protected by Chetan's WP-Copyprotect.