കൊടകര.സഹൃദയ മാനേജ്മെന്റ് കോളേജില്‍ ലഹരി വിരുദ്ധ ക്ലബ്ബ് തൃശ്ശൂര്‍ അസി.എക്സൈസ് കമ്മീഷണര്‍ ഷാജി എസ് രാജന് ഉദ്ഘാടനം ചെയ്തു.സഹൃദയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡോ.ജോജി പാലമറ്റത്ത് അദ്ധ്യക്ഷനായിരുന്നു.
സിവില്‍ എക്സൈസ് ഓഫീസര്‍ പി.രാമചന്ദ്രന് ക്ലാസ്സ് നയിച്ചു.വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സിംസ് ഡയറക്ടര്‍ എ.പി.ജോര്‍ജ്,എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.എന്‍.ജയന്,വില്‍ഫ്രഡ് ജോജു തുടങ്ങിയവര്‍ പ്രസംഗിച്ചു.