Breaking News

കെ.എസ്.എസ്.പി.യു. ജൂബിലിവാര്‍ഷികം

കൊടകര : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര യൂണിറ്റ് വാര്‍ഷികം നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് പി.ജി. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം. ശിവരാമന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.എ. അനീഫ സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ഐ. പുരുഷോത്തമന്‍ കണക്ക് അവതരിപ്പിച്ചു. വിലാസിനി ശശി, സുകുമാരന്‍ കൊടിയത്ത്, റപ്പായി , പി.എന്‍. പത്മനാഭപിള്ള, കെ.പി. സേവിയര്‍ , ടി.പി. വര്‍ഗ്ഗീസ്, ടി.എം. തങ്കം , പി.ജി. ഗിരിജ കുമാരി, ഐ.ആര്‍.ബാലകൃഷ്ണന്‍ , എ.വി ജോണ്‍സന്‍, എ.ജെ. ഡാനി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.ജി. തങ്കപ്പന്‍ (പ്രസിഡന്റ്), ടി.പി. വര്‍ഗ്ഗീസ് (സെക്രട്ടറി), കെ.ഐ. പുരുഷോത്തമന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!