കോടാലി :ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് മറ്റത്തൂര്‍ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി. എം. ഒ. ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടത്തി.
അഡ്വൊക്കേറ്റ് ജോസഫ് ടാജൂറ്റ് ധര്‍ണ്ണ ഉല്‍ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. എം. ചന്ദ്രന്, ജില്ലാസെക്രട്ടറി സജീര്‍ബാബു, ജിജു കീറ്റിക്കല്‍, ആഷിക് കോടാലി, പി. ജെ. ജെയ്സണ്‍, ലിജോ അവിട്ടപ്പിള്ളി, നിക്സന് വെട്ടത്തുപറഖമ്പില്, സിജില്‍ ചന്ദ്രന്, സോനു ഒ. എം. എന്നിവര്‍ സംസാരിച്ചു.
വിശാല്‍ എ. എസ്. സ്വാഗതവും വി. സി. വിനു നന്ദിയും പറഞ്ഞു.