കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കായി വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തി. അര്‍ച്ചനക്ക് നടുവത്ത് ഹരിനമ്പൂതിരി നേതൃത്വം നല്കി.പൂജയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വിദ്യാസൂക്തം 431 ദിവസം ജപിച്ച നെയ്യും സാരസ്വതചൂര്ണവും വിതരണം ചെയ്തു.ക്ഷേത്രഭരണസമിതി പ്രസിഡണ്ട് എം.എല്‍.വി നായര്‍, സെക്രട്ടറി ഇ.രവീന്ദ്രന്, ട്രഷറര്‍ കെ.വി.ഗോപി, എം.കെ.രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.