Breaking News

കാരൂര്‍ ശങ്കരനാരായണ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടിയേറും

കൊടകര: കാരൂര്‍ ശങ്കരനാരായണക്ഷേത്രത്തിലെ തിരുവുത്സവത്തിന് 8 ന് രാത്രി 8 ന് കൊടിയേറും. കൊടിയേറ്റത്തിനുമുന്നോടിയായി സ്വാമി ഉദിത്‌ചൈതന്യയുടെ ആധ്യാത്മികപ്രഭാഷണം ഉണ്ടാകും.

ഉത്സവദിവസങ്ങളില്‍ ക്ഷേത്രച്ചടങ്ങുകളെക്കൂടാതെ 9 ന് വൈകീട്ട് 7.30 ന് തിരുവാതിരക്കളി, 10 ന് വൈകീട്ട് 7 ന് ത്രിത്തായമ്പക,9 ന് ചാക്യാര്‍ക്കൂത്ത്, 11 ന് വൈകീട്ട് 7 ന് മിഴാവില്‍തായമ്പക, 12 ന് രാവിലെ 7 ന് സോപാനസംഗീതം, 8.30 ന് ശിവേലി, പഞ്ചാരിമേളം, രാത്രി 8 ന് പള്ളിവേട്ട, തുടര്‍ന്ന് പഞ്ചവാദ്യം, 13 ന് രാവിലെ 8 ന് ക്ഷേത്രക്കടവില്‍ ആറാട്ട് എന്നിവയുണ്ടാകും.

മേളത്തിന് പെരുവനം സതീശന്‍മാരാരും പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ക്ഷേത്രഭാരവാഹികളായ വി.രാജഗോപാല്‍, സുരേഷ് കുറിച്ചിയത്ത്. പി.സത്യാനന്ദന്‍, കെ.പി.സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!