Breaking News

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാശി പ്രശ്നപരിഹാര ക്രിയകളും തിരുവുത്സവവും

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 2017 ഫെബ്രുവരി 08 മുതല്‍ 2017 ഫെബ്രുവരി 14 വരെ പൂര്‍വാധികം ഭംഗിയായും ക്ഷേത്രാചാരങ്ങള്‍ക്കും ക്ഷേത്ര കലകള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ട് നടത്തപ്പെടുകയാണ്. ക്ഷേത്രത്തില്‍ നടന്ന രാശി പ്രശ്നപരിഹാര ക്രിയകള്‍ ഫെബ്രുവരി 07 നു ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, സുദര്‍ശന ഹോമം, ത്രുഷ്ടുപ് ഹോമം, വേര്‍പാട് .

ഫെബ്രുവരി 08 നു രാവിലെ മുതല്‍ കലവറനിറക്കല്‍, യോഗീശ്വര പൂജ, സായൂജ്യപൂജ,ശുദ്ധി കലശം വൈകീട്ട് 7 നു കല്ലേകുളങ്ങര കഥകളി ക്ലബ് അവതരിപ്പിക്കുന്ന പ്രഹളാദ ചരിതം കഥകളി, ഫെബ്രുവരി 09 നു വൈകീട്ട് 7 നു കൊടിയേറ്റം തുടര്‍ന്ന് ഗുരുവയൂര്‍ ദേവസ്വം കൃഷ്ണനാട്ടം കളരിയുടെ കൃഷ്ണനാട്ടം, ഫെബ്രുവരി 10 നു രാവിലെ ഉത്സവബലി വൈകീട്ട് 7 നു നന്തിക്കര ശ്രീമതി ജിനിത സുനില്‍ ആന്‍ഡ് പാര്‍ടിയുടെ സ്വരരാഗമാലിക, ഫെബ്രുവരി 11 നു വൈകീട്ട് 7 നു കലാമണ്ഡലം സുമേഷും സംഗവും അവതരിപ്പിക്കുന്ന തായമ്പക, ഫെബ്രുവരി 12 നു വൈകീട്ട് 7നു തിരുവനന്തപുരം അക്ഷര കലയുടെ ശ്രീ ഗുരുവായൂരപ്പന്‍ നാടകം.

ഫെബ്രുവരി 13 നു രാവിലെ 8.30 മുതല്‍ കലാമണ്ഡലം ഹരീഷ് മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം, വൈകീട്ട് 6 നു ദീപക്കാഴ്ച, തുടര്‍ന്ന് കേളി പട്ടു, തിരുവാതിരക്കളി, പള്ളിവേട്ടക്കെഴുന്നല്ള്ളത്തു, രാത്രി 9 മുതല്‍ തൃക്കൂര്‍ രാജന്‍ മാരാരും സംഗവും അവതരിപ്പിക്കുന്ന ഗംഭീര പഞ്ചവാദ്യം തുടര്ന്നുയ് പാണ്ടിമേളം. ഫെബ്രുവരി 14നു രാവിലെ 9 മണിക്ക് മഹാമുനിമംഗലം ക്ഷേത്രക്കടവായ കുറുമാലി(നാന്ധിനി) പുഴയിലെ ചെറിയ കടവില്‍ ആറാട്ട് തുടര്‍ന്ന് കൊടിക്കല്‍ പറ, കൊടിയിറക്കം, ആറാട്ട് ബലി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!